നെടുമ്പാശേരി : സുഗന്ധദ്രവ്യങ്ങളുടേയും ഹെയര്‍ ഓയിലുകളുടേയും കുപ്പികളില്‍ ഹെറോയിന്‍ കൊണ്ടുവരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി.
ഇത്തരത്തില്‍ കൊണ്ടു വന്ന ഹെറോയിന്‍ അടുത്തിടെ ഡല്‍ഹി വിമാന താവളത്തില്‍ പിടികൂടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഴി വലിയ തോതില്‍ ഹെറോയിന്‍ എത്തുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിലും നാല് മാസത്തിനിടയില്‍ രണ്ട് തവണ ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്നും ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു.
Discussion about this post