തിരുവനന്തപുരം: സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന് സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ആയേക്കുമെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി എന്നും സൂചന. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എം.സി. ജോസഫൈന് രാജിവെച്ചതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിവുവന്നത്. ഈ സ്ഥാനത്തേക്ക് ഒരു മാസത്തിലേറെയായി പുതിയ ആളെ നിയമിച്ചിരുന്നില്ല. സതീദേവിയെ പുതിയ അധ്യക്ഷയാക്കാന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അനൗദ്യോഗികമായി സതീദേവിയെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ എന്നാണ് വിവരം.
Discussion about this post