ഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അതാദ്യം തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.
ബി.ഡി.ജെ. എസിന് ലഭിക്കേണ്ട ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളെ കുറിച്ചു ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായി ചര്‍ച്ച നടത്തിയതായി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെ.പി നദ്ദ ഉറപ്പു നല്കി. സംസ്ഥാനത്ത് എന്‍.ഡി.എയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തു എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post