ഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിൽ വനിതാ കേഡറ്റുകളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ പ്രശംസിച്ച് കരസേനാ മേധാവി ജനറൽ എം എം നരവാനെ. സൈന്യത്തിൽ ലിംഗസമത്വത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ആധുനികവത്കരണം പുരോഗമിക്കുകയാണെന്നും ഇന്ത്യൻ കരസേനാ മേധാവിയായി വനിത വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന് ആഗോള തലത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളതെന്നും വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതോടെ നമ്മൾ ലോകത്തിന് മുന്നിൽ കൂടുതൽ അഭിമാനത്തിന് പാത്രമാകുമെന്നും ജനറൽ നരവാനെ പറഞ്ഞു. പൂനെയിൽ എൻഡിഎ 141ആം കോഴ്സിന്റെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മെയ് മാസം മുതൽ വനിതാ ഉദ്യോഗാർത്ഥികൾക്കും എൻഡിഎ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Discussion about this post