ചെന്നൈ: ക്രിസ്തു മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും നടപടി സ്വീകരിക്കും വരെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ. കേസ് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കാൻ കോടതി പൊലീസിന് നിർദേശം നൽകി.
ക്രിസ്തുമതം സ്വീകരിക്കാൻ സ്കൂൾ മാനേജ്മെന്റും ഹോസ്റ്റൽ അധികൃതരും നിർബ്ബന്ധിക്കുന്നതായി കാണിച്ച് ആത്മഹത്യക്ക് തൊട്ടു മുൻപ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചിരുന്നു. ഇത് കോടതി വിശദമായി പരിശോധിച്ചു. മതം മാറാൻ അധികൃതർ നിർബ്ബന്ധിച്ചതിനെ തുടർന്നാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനേഴുകാരി ആത്മഹത്യ ചെയ്തതതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ആത്മഹത്യയെ തുടർന്ന് ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന സ്കൂൾ ഹോസ്റ്റലിലെ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടിയുടെ മൃതദേഹം എത്രയും വേഗം ഏറ്റുവാങ്ങി സംസ്കരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
Discussion about this post