പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നാല് പേരെ വെടിവെച്ചുകൊന്നു. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഗുരുദാസ്പൂര്‍ ജില്ലയിലെ ഫുല്റ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരേ ഭൂമിയില്‍ ഇരുകൂട്ടരും അവകാശവാദമുന്നയിച്ചിരുന്നുവെന്ന് ഗുരുദാസ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍ജിത് സിംഗ് പറഞ്ഞു.
മരിച്ചവരില്‍ മൂന്ന് പേര് ഒരു ഗ്രൂപ്പിലും നാലാമന് എതിര് ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ ഒരു സര്‍പഞ്ചിന്റെ ഭര്‍ത്താവ് സുഖ്രാജ് സിംഗും ഉള്‍പ്പെടുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post