മുംബൈ: പുനെയിൽ ഹിന്ദു വിശ്വാസികളെ കൂട്ട മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൂനെയിലെ അലന്ദിയിലായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയിൽ പോലീസ് മൂന്ന് പേർക്കെതിരെ കേസ് എടുത്തു.
ഈ മാസം ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്രിസ്തീയ വിശ്വാസിയായ സ്ത്രീയുടെ വീട്ടിൽ പ്രദേശവാസികളെ എത്തിച്ചായിരുന്നു കൂട്ടമതപരിവർത്തനത്തിനായുള്ള ശ്രമം. വീടിനുള്ളിൽ പ്രദേശവാസികൾ ഒത്തുചേർന്നിരിക്കുന്നതായി വീഡിയോയിൽ കാണാം. അൽപ്പനേരത്തിന് ശേഷം ഗ്ലാസുകളിൽ മുന്തിരി ജ്യൂസുമായി എത്തിയ സ്ത്രീ ഇത് ക്രിസ്തു ദേവന്റെ രക്തമാണെന്ന് പറഞ്ഞ് എല്ലാവർക്കും നൽകി. ഇതിന് പിന്നാലെ മതപരിവർത്തനത്തിനായുള്ള പ്രാർത്ഥനകൾ ചൊല്ലുകയും ഇത് ഏറ്റുചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായി കാണാം. മറ്റ് ദൈവങ്ങളെയെല്ലാം പുറത്തെറിയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
പരിപാടിയിൽ പങ്കെടുത്ത ചിലരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസികൾ പോലീസിൽ പരാതിനൽകിയത്. ഇതിനിടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. പരാതിയിൽ പ്രധാന പ്രതിയായ സുധാകർ ബാബുറാവു സൂര്യവംശിയ്ക്കും ഇയാളുടെ കൂട്ടാളിയായ സ്ത്രീയുൾപ്പെടെ രണ്ട് പേർക്ക് എതിരെയുമാണ് കേസ് എടുത്തത്.
Discussion about this post