തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിപക്ഷ നേതാവ് വി.എസ് നിയമസഭാ തെരഞ്ഞെടുപ്പ് നയിക്കുമെന്ന് സി.ദിവാകരന് പറഞ്ഞിരുന്നു. എന്നാല്‍ അത് ദിവാകരന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കാനം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ദിവാകരന്റേത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്. കഴിഞ്ഞ എക്സിക്യൂട്ടിവ് മീറ്റിങ്ങിലും ദിവാകരന് പങ്കെടുത്തിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയെക്കുറിച്ച് ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണ്- അദ്ദേഹം പറഞ്ഞു.
ആര്.എസ്.പിയും ജെ.ഡി.യുവും പാര്‍ട്ടിയിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post