കോഴിക്കോട്: ആര്.എം.പി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രഹസ്യചര്‍ച്ച നടത്തി. ആര്.എം.പി നേതാവ് എന്‍ വേണുവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എന്‍. വേണു മുഖ്യമന്ത്രിക്ക് പരാതി നല്കി. ശങ്കര്‍ റെഡ്ഡി അന്വേഷിക്കുന്ന ടി.പി ഗൂഢാലേചന കേസ് മരവിപ്പിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പിന് ശേഷം കെ.കെ രമ വീണ്ടും സമരം തുടങ്ങും.
വടകര, ഒഞ്ചിയം മേഖലകളില്‍ കോണ്‍ഗ്രസിന്റെ സഹകരണം പോരെന്ന പരാതി വേണു മുഖ്യമന്ത്രിയെ അറിയിച്ചു എന്നും സൂചനയുണ്ട്. അതേ സമയം വേണുവുമായി നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്നും നിവേദനം സ്വീകരിക്കുക മാത്രമാണ് ചെയ്തയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post