എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 11 വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പറവൂരിലുള്ള മജ്ലീസ് ഹോട്ടലിൽ നിന്നാണ് 22, 21 വയസ്സുള്ളവരും കുട്ടിയും കുഴിമന്തി കഴിച്ചത്. ഇന്നലെ രാത്രിയായിരു ഹോട്ടലിൽ എത്തിയത്. ഇതിന് പിന്നാലെ മൂന്ന് പേർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ ആരോഗ്യവിഭാഗം ഹോട്ടലിൽ എത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ച് പൂട്ടുകയായിരുന്നു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Discussion about this post