ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന സംഘം അറസ്റ്റിൽ. പാസ്റ്റർ ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.
ഹട്ടൗനിയ സ്വദേശി മൻ സിംഗ് ബിവാലിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. ദളിത് വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ ക്രിസ്ത്യൻ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം സമീപിച്ചിരുന്നു. പണം ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ ആയിരുന്നു സംഘം ബിവാലിയ്ക്ക് നൽകിയത്. എന്നാൽ ചതി മനസ്സിലാക്കിയ അദ്ദേഹം ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്നെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനായി സംഘം സമീപിച്ചെന്നും, അത് വഴി മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ബജുവ ജില്ലയിലെ പള്ളിയിലെ പാസ്റ്ററായി റായ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു മതപരിവർത്തന ശ്രമം. സംഭവത്തിൽ ഇയാൾക്ക് പുറമേ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ
295 എ വകുപ്പ് പ്രകാരം കേസ് എടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപ് നിരവധി പേരെ പ്രലോഭിപ്പിച്ച് ക്രിസ്തു മതത്തിലേക്ക് ഇവർ ആകർഷിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.
അടുത്തിടെ നിർബന്ധിത മതപരിവർത്തനം ഗൗരവതരമായ വിഷയമാണെന്ന് ആയിരുന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവങ്ങൾ ആവർത്തിക്കുന്നത്.
Discussion about this post