മലബാർ വംശഹത്യയുടെ കാരണക്കാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ ഒരുക്കുന്ന ചിത്ര ”പുഴ മുതൽ പുഴ വരെ” പ്രഖ്യാപന സമയം മുതൽ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മാർച്ച് മൂന്നിന് സിനിമ തിയേറ്ററുകളിൽ എത്താനിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് രാമസിംഹൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇത് ജനങ്ങളുടെ സിനിമയാണെന്നും അതിനാൽ അവർ തന്നെ ഈ സിനിമയ്ക്ക് പരസ്യമായി മാറുമെന്നും രാമസിംഹൻ പറഞ്ഞു. ചിത്രത്തിന് പരസ്യങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”ഇങ്ങിനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിർമിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്” രാമസിംഹൻ പറഞ്ഞു.
”ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനൽ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ,അവർ പരസ്യക്കാരായി മാറും കാരണം അവരാണിത് നിർമിച്ചത്.. അവർ വിതച്ചത് അവർ കൊയ്യും. അവനവന്റെ ധർമ്മം.. അതാണ്…മമധർമ്മ” എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ” പുഴ മുതൽ പുഴ വരെ ”യുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധർമ്മ’എന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസൽ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Discussion about this post