ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളിൽ ഒന്നിൽ തീ പിടിത്തം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലാണ് തീടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും ആളപായമില്ല.
റാണി കമൽപതി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടതിന് പിന്നാലെയായിരുന്നു തീവണ്ടിയിൽ തീപിടിത്തം ഉണ്ടായത്. ബാറ്ററി ബോക്സിൽ നിന്നായിരുന്നു തീ പടർന്നത്. തീപടർന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതർ അണയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ
ഏപ്രിലിലാണ് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
Discussion about this post