തിരുവനന്തപുരം : വിമാനത്തിൽ കൈയ്യേറ്റം നടത്തിയതിന്റെ പേരിൽ ഇൻഡിഗോ വിമാനം സ്വീകരിച്ച നടപടിയെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ചവർത്ത് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം വിമാന കമ്പനി തനിക്ക് വിലക്ക് ഏർപ്പെടുത്തിയത് തെറ്റാണെന്ന് ഇപി പറഞ്ഞു. ഇൻഡിഗോ വിമാനത്തിൽ വിലക്കേർപ്പെടുത്തി ഒരു വർഷം പിന്നിട്ട സാഹചര്യത്തിലാണ്
വിമാന കമ്പനിക്കെതിരെ ഇപി വീണ്ടും രംഗത്തെത്തിയത്.
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഗുരുതരമായ തെറ്റാണ് ഇൻഡിഗോ ചെയ്തത്. അതിനാൽ തങ്ങൾക്ക് പറ്റിയത് പിശകാണെന്ന് സമ്മതിക്കാൻ അവർ തയ്യാറാകണം. ”മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തവരെ തടുത്തുനിർത്തിക്കൊണ്ട് വിമാനക്കമ്പനിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയാണ് ഞാൻ ചെയ്തത്. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എന്തായിരിക്കും ആ വിമാനത്തിന്റെ അവസ്ഥ ? അതൊന്നും വിമാന കമ്പനിക്കാർ പരിശോധിച്ചില്ല” ഇപി പറഞ്ഞു.
ആരും മാപ്പ് പറയാൻ ആഗ്രഹിക്കുന്ന ആളല്ല താൻ. പക്ഷേ തെറ്റ് പറ്റിയെന്ന് അവർ പറയണം. പലരും തന്നെ വിളിച്ച് പിശക് പറ്റിയെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ വിമാനത്തിൽ കയറില്ല എന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെച്ചാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കാര്യം വിമാനക്കമ്പനി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറയണം. അപ്പോൾ വിമാനത്തിൽ കയറുന്ന കാര്യം ആലോചിക്കാം എന്നാണ് ഇപി പറഞ്ഞത്.
Discussion about this post