ന്യൂഡൽഹി : ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയമില്ലാതെയാണ് ജീവിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകനും പാകിസ്താനി വംശജനും എഴുത്തുകാരനുമായ ഇഷ്തിയാഖ് അഹമ്മദ്. അവർ ഇന്ത്യയിൽ സുരക്ഷിതരാണ്. ഭൂരിപക്ഷ സമുദായത്തിൽ നിന്നും യാതൊരു ഭീഷണിയും അവർക്ക് നേരിടേണ്ടി വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റോക്ഹോം യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ കൂടിയാണ് അദ്ദേഹം.
ഏകീകൃത സിവിൽ കോഡിൽ ശക്തമായി വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പൊതുവായ ക്രിമിനൽ നിയമങ്ങൾ ഉണ്ടെങ്കിൽ പൊതുവായ സിവിൽ നിയമങ്ങളും രാജ്യത്ത് ഉണ്ടാകണം. അതിനെ താൻ പൊതു പൗര കോഡ് എന്ന് വിളിക്കുന്നു എന്നും ഇഷ്തിയാഖ് അഹമ്മദ് പറഞ്ഞു.
മുസ്ലീം സ്ത്രീകളോട് ഒരിക്കലും വിവേചനം കാണിക്കരുത്. പ്രത്യേക സമുദായങ്ങൾക്ക് പ്രത്യേക നിയമം എന്ന ഇരട്ട സമ്പ്രദായം രാജ്യത്ത് ശരിയല്ല. യുയുസി രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ആദർശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജിന്ന ഒരിക്കലും ഒരു മതേതര മുസ്ലീം ജനാധിപത്യം ആഗ്രഹിച്ചിരുന്നില്ല. പാകിസ്താനെ ഒരു വംശീയ-മത രാഷ്ട്രമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനിലേക്ക് ഓടിക്കയറിവന്ന് രാജ്യം കീഴടക്കുമെന്നതായിരുന്നു ജിന്നയുടെ ഒരേയൊരു ഭയമെന്നും ഇഷ്തിയാഖ് കൂട്ടിച്ചേർത്തു.
Discussion about this post