ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ ആൾമാറാട്ടം നടത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ലക്നൗ സ്വദേശി ഇർഷാദിനെതിരെയാണ് കേസ് എടുത്തത്.
ഈശ്വർ എന്ന ഹിന്ദു പേരിൽ കബളിപ്പിച്ചുകൊണ്ടായിരുന്നു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇർഷാദ്. അങ്ങനെയാണ് ഇവർ തമ്മിൽ പരിചയം. ഈശ്വർ എന്നാണ് ഇയാൾ പെൺകുട്ടിയോടും വീട്ടുകാരോടും പേര് പറഞ്ഞിരുന്നത്. പിന്നീട് ഇവർ തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഇവരുടെ വിവാഹം ക്ഷേത്രത്തിൽവച്ച് നടത്തി. ഇതിന് പിന്നാലെയാണ് യുവാവ് മുസ്ലീമാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞത്.
വിവാഹം കഴിഞ്ഞതോടെ ഇരുവരും ഇർഷാദിന്റെ വീട്ടിലേക്ക് പോയി. അപ്പോഴാണ് യുവാവ് ഹിന്ദുവല്ലെന്നകാര്യം പെൺകുട്ടി തിരിച്ചറിഞ്ഞത്. പിന്നീട് ഒന്നിച്ച് ജീവിക്കണമെങ്കിൽ മതം മാറണമെന്ന് ഇർഷാദിന്റെ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
സംഭവത്തിൽ നാക്ക ഹിന്ദോള പോലീസാണ് കേസ് എടുത്തിട്ടുള്ളത്. സംഭവ ശേഷം ഇർഷാദ് ഒളിവിലാണെന്നാണ് വിവരം.
Discussion about this post