തിരുവനന്തപുരം: എഴുപത്തിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. ഈ കഴിഞ്ഞ ദിവസമാണ് ലോൺ ആപ്പ് തട്ടിപ്പിൽ കേരള പോലീസ് കേന്ദ്രസഹായം തേടിയത്. തട്ടിപ്പ് ആപ്പുകളും ഇവ ലഭ്യമാകുന്ന വെബ്്സൈറ്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സൈബർ വിഭാഗത്തിന് കത്തയച്ചത്. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് കേന്ദ്രസഹായം കൂടി തേടിയത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്ന്
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.
Discussion about this post