ഡല്‍ഹി: വിനാശകാലേ വിപരീത ബുദ്ധി എന്ന പഴമൊഴി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരിഹാസം. തനിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഡല്‍ഹി ജനതയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിന് പകരമായി നിഷേധ സ്വഭാവവും അഹങ്കാരവും കാണിക്കുകയാണ് ചെയ്യുന്നത്. പത്ത് മാസങ്ങള്‍ക്കകം എല്ലാവരുടെയും അപ്രീതി പിടിച്ചു വാങ്ങുകയാണ് കേജ്രിവാള് . താന്‍ ഇരിക്കുന്ന മരം തന്നെ സ്വയം വെട്ടിമാറ്റിയ കാളിദാസനെ പോലെയാണ് ഡല്‍ഹി മുഖ്യമന്ത്രി പെരുമാറുന്നതെന്നും കട്ജു കുറ്റപ്പെടുത്തി.
ഡല്‍ഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിനെ ആദ്യം ശത്രുപക്ഷത്താക്കി. ഡല്‍ഹിയില്‍ ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ തുടര്‍ച്ചയായി ഉന്നം വച്ച് അവരുടെ അപ്രീതിയും നേടി. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇപ്പോള്‍ സ്വന്തം ജനതയുടെയും അപ്രീതി സ്വന്തമാക്കുകയാണ് കേജ്രിവാള് ഇപ്പോള്‍.-കട്ജു എഴുതുന്നു.
ആദ്യ ഘട്ടത്തിലുള്ള കൌതുകം വഴിമാറുമ്പോള്‍ ജനങ്ങളില്‍ നിന്നും കൂടുതല്‍ വിയോജിപ്പ് ഈ നടപടി ക്ഷണിച്ചു വരുമെന്ന് ഉറപ്പാണെന്നും, ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡിലെ മാഡ് ഹാറ്ററിനെയാണ് കേജ്രിവാള് അനുസ്മരിക്കുന്നതെന്നും കട്ജു പറയുന്നു.
Discussion about this post