എറണാകുളം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കിഫ്ബി എന്തുകൊണ്ടാണ് സമൻസിന് മറുപടി കൊടുക്കാത്തത് എന്ന് ചോദിച്ച കോടതി, സമൻസിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
നേരത്തെ തന്നെ കിഫ്ബിയുടെ ഹർജിയിൽ ഉചിതമായ തീരുമാനം എടുത്തിട്ടുള്ളതാണ്. അന്വേഷണം തടയാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അന്വേഷണത്തിനായി ഇഡി ആവശ്യപ്പെടുന്ന രേഖകൾ നിങ്ങൾ നൽകാൻ ബാദ്ധ്യസ്ഥരാണ്. നേരത്തെ നൽകിയ രേഖകളാണ് ഇഡി വീണ്ടും ചോദിച്ചതെങ്കിൽ അത് ചൂണ്ടിക്കാട്ടി ഇഡിയ്ക്ക് മറുപടി നൽകാനും നിർദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.
മ
ഇഡി ഒരേ കാര്യം തന്നെ ആവർത്തിച്ച് ആവശ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയത്. നേരത്തെ നൽകിയ രേഖകൾ വീണ്ടും നൽകാനാണ് ഇഡി ആവശ്യപ്പെടുന്നതെന്നും ഇത് തങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്നും ആണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
Discussion about this post