മുംബൈ:സീറ്റിനടിയില്‍ ബോംബുണ്ട് എന്ന യാത്രക്കാരന്റെ ആരോപണത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകി. മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് വൈകിയത്. ജനുവരി 26ന് വൈകിട്ടായിരുന്നു സംഭവം.
6E 5264 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യാത്രക്കാരന് തന്റെ സീറ്റിനടിയില്‍ ബോംബുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസും എയര്‍പോര്‍ട്ട് ഏജന്‍സികളും സ്ഥലത്തെത്തി വിമാനം പരിശോധന നടത്തി. അന്വേഷണത്തില്‍ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു.
27 കാരനായ യാത്രക്കാരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506 (2), 505 (1) (ബി) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post