കൊച്ചി: തെറ്റ് ഏറ്റു പറഞ്ഞ് ജെ.എസ്.എസ് നേതാവ് രാജന്‍ബാബു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിയമോപദേശം നല്‍കിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെ.എസ്.എസ് യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജന്‍ബാബുവിന്റെ നടപടിയ്ക്കെതിരെ യു.ഡി.എഫില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
Discussion about this post