ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയെന്നും സന്ദേശ്ഖാലി മേഖലയിലെ പ്രതിസന്ധി കൂടെ ആയതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. “സന്ദേശ്ഖാലി ഉണ്ടെങ്കിലും അഥവാ ഇല്ലായിരുന്നുവെങ്കിലും ബംഗാളിൽ ബിജെപി കുതിച്ചുയരുകയാണ് എന്നത് ഒരു യാഥാർഥ്യമാണ്, അദ്ധേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ബിജെപി വളരെ ശക്തമായ രാഷ്ട്രീയ ശക്തിയാണെന്നും 2019ലെ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ അവർ ഒരിക്കലും താഴോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെതിരായ ഭരണവിരുദ്ധത വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവരുടെ കോട്ടകൾ സംരക്ഷിക്കാൻ തൃണമൂൽ നന്നേ ബുദ്ധിമുട്ടേണ്ടി വരുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 2019 ലെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എനിക്ക് തോന്നുന്നത് ,” 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന കിഷോർ പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 22 സീറ്റുകളും ബിജെപി 18 സീറ്റുകളും നേടിയിരുന്നു. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ കോൺഗ്രസ് ആയിരിന്നു വിജയിച്ചത്.
Discussion about this post