കണ്ണൂർ : ഹോംസ് ജനറൽ എൽഎൽസി ലിമിറ്റഡുമായി ഉള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പിനെതിരെ ബിനോയ് ഹൈക്കോടതിയെ സമീപിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്ന ആദായനികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും നോട്ടീസുകൾ റദ്ദാക്കണമെന്നും ബിനോയ് കൊടിയേരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കൊടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന നിലയിലാണ് തന്നെ പിന്തുടർന്ന് വേട്ടയാടുന്നതെന്നും ബിനോയ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിക്കുന്നു.
തനിക്കും സഹോദരനും എതിരെ നടത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. തങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയ അതേ കാലയളവിൽ തന്നെയാണ് ആദായനികുതി വകുപ്പിലും പരാതി വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് 2019 നവംബറിലും ഡിസംബറിലും മൂന്നുതവണ ഹാജരാവുകയും മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നും ബിനോയ് കൊടിയേരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post