റായ്പൂർ : ഛത്തീസ്ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ ഭൗതികശരീരം ഇന്ന് വീട്ടിലെത്തിക്കും . തിരുവനന്തപുരം പാലോട്ടെ വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് എത്തുക. കമ്യൂ
ണിസ്റ്റ് ഭീകരർ നടത്തിയ കുഴി ബോംബ് സ്ഫോടനത്തിലാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
വിഷ്ണുവിന്റെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. പുതിയ വീട് കാണാനായി അടുത്തമാസം 15 ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിഷ്ണു . കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കുന്നതിനിടെ റേഞ്ച് ഇല്ലാത്തതിനാൽ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചതാണ്. അതിനു ശേഷമറിയുന്നത് മരണ വാർത്തയാണെന്ന് സഹോദരൻ പറഞ്ഞു.
ഛത്തീസ്ഗഡിൽ സുഖ്മ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിലാണ് സിആർപിഎഫ് കോൺസ്റ്റബിൾ ശൈലേന്ദ്ര (29), സിആർപിഎഫ് ഡ്രൈവർ വിഷ്ണു ആർ (35) എന്നീ ജവാൻമാർ വീരമൃത്യു വരിച്ചത്. സിആർപിഎഫിന്റെ കോബ്രാ ജംഗിൾ വാർഫെയർ യൂണിറ്റിലെ അംഗങ്ങളാണ് ഈ ജവാന്മാർ.ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post