ഭോപ്പാൽ :11 ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റേക്കോർഡ് നേടി മദ്ധ്യപ്രദേശ് സർക്കാർ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ നിന്ന് ഔദ്യോഗിക സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഇൻഡോർ ഇപ്പോൾ ലോകത്തിലെ ഒന്നാം സ്ഥാനത്താണ്. ഇൻഡോറിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഏറ്റവും വൃത്തിയുള്ള സർട്ടിഫിക്കറ്റിന് ശേഷം ഇപ്പോൾ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങളെ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു എന്ന് മോഹൻ യാദവ് എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘അമ്മയുടെ പേരിൽ ഒരു മരം ക്യാമ്പയിനിന്റെ ഭാഗമായി ഇൻഡോറിൽ വൃക്ഷത്തൈ നട്ടിരുന്നു. ആഗോളതാപനത്തിൽ നിന്ന് രക്ഷനേടാൻ ഏക് പെദ് മാ കേ നാം എന്ന പദ്ധതി പ്രകാരം ഒരു മരം നടാൻ പ്രധാനമന്ത്രി രാജ്യത്തോട് അഭ്യാർത്ഥിച്ചിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ അരയാൽ വ്യക്ഷത്തൈ നട്ടാണ് പ്രധാനമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.
സ്വച്ഛ് സർവേക്ഷൻ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വർഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് ഇൻഡോർ. പ്രധാനമന്ത്രിയുടെ ഈ ക്യാമ്പയിനിൽ 51 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post