തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും വിവാദ നായകനുമായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തില്‍ ലക്ഷങ്ങൾ കൈമാറി പിണറായി സർക്കാർ. 2023 ഓഗസ്റ്റ് മാസം 13ാം തീയതി മുതല്‍ 17ാം തീയതി വരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം വരുന്ന തുകയാണ് ശിവശങ്കറിന് ഇത്തരത്തിൽ അനുവദിച്ചു കൊടുത്തിട്ടുള്ളത്.
ലൈഫ് മിഷന് കേസില്‍ അറസ്റ്റിലായ അദ്ദേഹം 2023 ഓഗസ്റ്റ് വരെ എറണാകുളം കാക്കനാട് ജയിലിലായിരുന്നു .ഇഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന് കോഴ കേസില്‍ ഒന്നാം പ്രതിയായ എം ശിവശങ്കര്‍ 2023 ഫെബ്രുവരി 14 മുതല്‍ റിമാൻഡിലാണ് . നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post