ചെന്നൈ: അനധികൃതമായി എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് 13 പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കി.തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബർഗുറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രധാന അദ്ധ്യാപകനടക്കം അറസ്റ്റിലായി.വിഷയം സംഭവം മറച്ചുവെക്കാൻ ശ്രമംനടത്തിയെന്ന കണ്ടെത്തലിനേത്തുടർന്നാണ് സ്കൂളിലെ അധ്യാപകരും പ്രിൻസിപ്പലും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ എൻസിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എൻസിസി യൂണിറ്റിന് യോഗ്യത ലഭിക്കാൻ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണമെന്ന് മാനേജ്മെന്റിനോട് പറഞ്ഞാണ് സംഘാടകർ ക്യാമ്പ് നടത്തിയത്.ഈ മാസം അഞ്ച് മുതൽ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെൺകുട്ടികളടക്കം 41 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്.
ഒന്നാംനിലയിലെ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പെൺകുട്ടികളെ താമസിപ്പിച്ചിരുന്നത്. അദ്ധ്യാപകർക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ ആരോപിച്ചിരിക്കുന്നത്.
ഇതിൽ എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെ ക്യാമ്പിന്റെ കോർഡിനേറ്റർമാരിൽ ഒരാളായ ശിവരമാൻ എന്നയാൾ പീഡിപ്പിച്ചതായാണ് പരാതി.പിന്നീട് 12 പെൺകുട്ടികൾകൂടി ശിവരാമനെതിരെ പരാതി നൽകി. ശിവരാമൻ ഒളിവിൽപോയതായാണ് പോലീസ് നൽകുന്ന വിവരം.
Discussion about this post