ബംഗളൂരു: കർണാടകയിൽ ഹിന്ദു യുവതിയ്ക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം. സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. ഭട്കൽ സ്വദേശിയായ മുഹമ്മദ് ഷുറൈം ആണ് അറസ്റ്റിലായിരിക്കുന്നത്. ആഗസ്റ്റ് 25 ന് രാവിലെ ബംഗ്ളൂരുവിൽ ജോലി ചെയ്യുന്ന യുവതി ഉഡുപ്പിയിലേക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. എന്നാൽ മുർദേശ്വർ എക്സ്പ്രസിലെ സഹയാത്രക്കാരനായ മുഹമ്മദ് ഷുറൈം അനുചിതമായി പെരുമാറുകയായിരുന്നു.
ലൈംഗികാതിക്രമത്തിന് മുതിർന്നതോടെ യുവതി ബഹളം വയ്ക്കുകയും അലാം അമർത്തി റെയിൽവേ പോലീസിനെ അറിയിക്കുകയും ചെയ്തു. റെയിൽവേയുടെ ആപ്പിലൂടെ പരാതിപ്പെടുകയും ചെയ്തു. പിന്നാലെ യുവാവിന്റെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post