തൃശ്ശൂര്‍:സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ
പിഎ മാധവന്. ജയിലില്‍ പോയിരുന്നെങ്കിലും നിസാമിനെ കണ്ടിട്ടില്ല.
വിയ്യൂര്‍ ജയിലില്‍ പോയത് ജയില്‍ അഡൈ്വസറി കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍. നാല് മണിയ്ക്കും ആറ് മണിയ്ക്കും ഇടയിലായിരുന്നു ജയിലില്‍ പോയത്. നാല് മണിയ്ക്ക് ജയിലില്‍ പോയി, ആറ് മണിയ്ക്ക് തിരികെ വന്നു. നിസാമിനെ താന്‍ സന്ദര്‍ശിച്ചിട്ടില്ല. നിസാമിനെ സന്ദര്‍ശിച്ചുവെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും പി.എ മാധവന് എംഎല്‍എ പ്രതികരിച്ചു. ജയിലില്‍ എത്തി നിസാമിനെ സാന്ത്വനിപ്പിച്ചിരുന്നുവെങ്കില് താന്‍ അയാളേക്കാള്‍ ക്രൂരനാകുമെന്ന് പിഎ മാധവന് പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയിലിലെത്തി വിവാദ വ്യവസായി നിസാമിനെ കണ്ടുവെന്ന ആരോപണം സിപിഎം എംഎല്‍എ ബാബു എം പാലിശ്ശേരി ഉന്നയിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് മാധവന്റെ വിശദീകരണം.
Discussion about this post