ന്യൂഡൽഹി; മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടം ബജറ്റ് 10 മേഖലകളായി തിരിച്ചിട്ടുള്ളതാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. 6 മേഖലകൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. സമ്പൂർണ്ണ ദാരിദ്ര നിർമ്മാജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. മദ്ധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണിത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശക്തിപ്പെടുത്തുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് ഇത്തവണ മുൻതൂക്കം നൽകുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർമ്മല സീതരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്,
അതേസമയം ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയശേഷം മാർച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രിൽ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തിൽ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.
Discussion about this post