ന്യൂഡൽഹി: കാർഷിക മേഖലയ്ക്ക് ഉന്നൽ നൽകിക്കൊണ്ട് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ്. കാർഷിക ഉത്പാദനക്ഷമതയും വിള വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുള്ള പി.എം. ധൻധാന്യ കൃഷി യോജന പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. നിലവിലുള്ള സ്കീമുകളുടെ സംയോജനത്തിലൂടെ 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി 1.7 കോടി തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.
പച്ചക്കറികൾ, പഴവർഗങ്ങളുടെ ഉൽപ്പാദനം, ആദായകരമായ വിലകൾ എന്നിവ വർധിപ്പിക്കുന്നതിന് സമഗ്രമായ പരിപാടി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ധാന്യവിളകളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള ആറ് വർഷത്തെ ദൗത്യം ആരംഭിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കിസാൻ ക്രെഡിറ്റ് കാർഡ് മൂന്നിൽ നിന്നും അഞ്ച് ലക്ഷമാക്കി. ദരിദ്രർ, യുവാക്കൾ, കർഷകൾ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലേക്ക് വികസന പദ്ധതികൾ നടപ്പിലാക്കും. പരുത്തി കർഷകൾക്ക് ദേശീയ പദ്ധതിയും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.
Discussion about this post