ന്യൂഡൽഹി: എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ടാപ്പ് വാട്ടർ കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം. പദ്ധതി 2028 വരെ നീട്ടി.
ജൽ ജീവൻ മിഷന്റെ കീഴിൽ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന 15 കോടി കുടുംബങ്ങൾക്ക് കുടിവെള്ള പൈപ്പ് വാട്ടർ കണക്ഷൻ ലഭ്യമാക്കിയതായി ധനമന്ത്രി വ്യക്തമാക്കി. ഇത് നൂറ് ശതമാനം എന്ന നേട്ടത്തിലേക്ക് എത്തുന്നതിന് 2028 വരെ പദ്ധതി നീട്ടിയതായും ധനമന്ത്രി പറഞ്ഞു.
ജൻ ഭാഗിധാരി വഴിയുള്ള ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതികളുടെ പ്രവർത്തനം, പരിപാലനം, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം എന്നിവയിലായിരിക്കും പദ്ധതിയുടെ ശ്രദ്ധ. സുസ്ഥിരവും പൗരകേന്ദ്രീകൃതവുമായ ജലവിതരണം ഉറപ്പാക്കാൻ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പ്രത്യേക ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്നും കേന്ദ്രമന്ത്രി ബജറ്റ് അവതരണത്തിൽ കൂട്ടിച്ചേർത്തു.
Discussion about this post