മൈസൂര്‍:മൈസൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി മൈസൂരില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് ബിജെപി പ്രവര്‍ത്തകനായ രാജു കൊല്ലപ്പെട്ടത്. ചായക്കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന രാജുവിനെ ആയുധവുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൈസൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ വഴി തടഞ്ഞിരുന്നു. ിമേഖലയില് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗസ് ഭരിക്കുന്ന കര്‍ണാടകയില്‍ ആര്‍എസ്എ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം പതിവായിരിക്കുകയാണെന്നും, നിരവധി പ്രവര്‍ത്തകരാണ് ഈയിടെ കൊലപ്പെട്ടതെന്നും ബിജെപി-വിഎച്ച്പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Discussion about this post