ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. ആക്രമണത്തിനു ഉത്തരവാദികളായവര്‍ക്കെതിരേ പാക്കിസ്ഥാന് ഇതുവരെ സ്വീകരിച്ച നടപടികള്‍ളെക്കുറിച്ചു ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കും
ദേശീയ അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ പാക്കിസ്ഥാന് സംഘവുമായി പങ്കുവയ്ക്കും. സാക്ഷികളെ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമേ സംഘത്തിനു ലഭിക്കൂ.
സുരക്ഷാ സേനാംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയില്ല. പത്താന്‍കോട്ടിലും അവര്‍ക്കു നിയന്ത്രണമുണ്ടാകും.
Discussion about this post