കൊല്ലം: കൊല്ലത്ത് ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൊല്ലം എസ്എന്‍ കൊളേജ് മുന്‍ പ്രിന്‍സിപ്പല്‍ കെ ശശികുമാറാണ് സ്ഥാനാര്‍ത്ഥി. കൊല്ലം എസ്എന്‍ കൊളേജടക്കം വിവിധ കൊളേജുകളില്‍ പ്രിന്‍സിപ്പലായും, കേരളാ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, നാക്ക് അക്രഡിറ്റേഷന് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശശികുമാര്‍. എന്‍ഡിഎയുടെ ഭാഗമായാണ് ജഎഎസ്എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുനന്ത്.
വൈപ്പിനില്‍ സുധാകരന് പള്ളത്തും, അരൂരില്‍ താനും മത്സരിച്ചേക്കുമെന്ന് രാജന്‍ബാബു പറഞ്ഞു.
ജെഎസ്എസില്‍ പ്രവര്‍ത്തകനല്ലെങ്കിലും രാജന്‍ബാബു ആവശ്യപ്പെട്ടതുകൊണ്ടാണ് കൊല്ലത്ത് മത്സരിക്കാന്‍ തയ്യാറായതെന്ന് കെ ശശികുമാര്‍ പറഞ്ഞു. കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങുന്ന നടന് മുകേഷ് എസ്എന്‍ കൊളേജില്‍ പഠിക്കുമ്പോള്‍ കെ ശശികുമാര്‍ കെമസ്ട്രി വിഭാഗം അധ്യാപകനായിരുന്നു.
Discussion about this post