കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ഇടത്കോണ്‍ഗ്രസ് സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനാവില്ലെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ. ഇടത്-കോണ്‍ഗ്രസ് സഖ്യത്തെ മറികടന്ന് മമതാ ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ് നില്‍സണ്‍ നടത്തിയ സര്‍വേ കണ്ടെത്തുന്നു.
സീറ്റുകളുടെ എണ്ണത്തില്‍ മമത എതിരാളികളെ ബഹുദൂരം പിന്നിലാക്കുമെന്നാണ് പ്രവചനം. മമതാ ബാനര്‍ജിക്ക് 178 ഉം ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് 110 സീറ്റുകളും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
Discussion about this post