92 സീറ്റുകള്‍ നേട് കേരളത്തില്‍ ഇടത് മുന്നണി അധികാരത്തിലെത്തി
യുഡിഎഫ്-47
ഒരു സീറ്റോടെ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു
നാല് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പരാജയം
തിരുവനന്തപുരം: ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക്. ആരോപണ വിധേയര്‍ ഉള്‍പ്പടെ നാലു സംസ്ഥാന മന്ത്രിമാരും സ്പീക്കറും അടിയറവു പറഞ്ഞു. കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് നേമത്ത് ഒ. രാജഗോപാല്‍ വിജയിച്ചത് കേരളത്തില്‍ രാഷ്ട്രീയമാറ്റത്തിന് വഴിവെക്കും.
ഇരു മുന്നണികളെയും മലര്‍ത്തിയടിച്ച് പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് മിന്നുന്ന ജയം നേടി. അഴീക്കോട് എംവി നികേഷ് കുമാറിന്റെ തോല്‍വി സിപിഎമ്മിന് തിരിച്ചടിയായി.
കൊല്ലം, തൃശൂര്‍ ജില്ലകള്‍ തൂത്തുവാരിയ ഇടതു മുന്നണി കണ്ണൂരും കോഴിക്കോടും കോട്ട കാത്തു. അതേസമയം, എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും യുഡിഎഫ് പിടിച്ചുനിന്നു
മന്ത്രി കെ ബാബു തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടു. സിപിഎമ്മിലെ എം സ്വരാജാണ് ഇവിടെ ജയിച്ചത്, 5368 വോട്ടുകള്‍ക്കാണ് സ്വരാജ് വിജയിച്ചത്.
മാനന്തവാടിയില്‍ പി.കെ ജയലഷ്മി തോറ്റു. കാട്ടാക്കാടയില്‍ സ്പീക്കര്‍ എന്‍ ശക്തന് തോല്‍വിയറിഞ്ഞു, ആറന്മുളയില് ശിവദാസന്‍ നായര്‍ തോറ്റു.
പാലക്കാട് യുഡിഎഫിലെ ഷാഫി പറമ്പില്‍ ജയിച്ചു. എന്‍ഡിഎയിലെ ശോഭ സുരേന്ദ്രന് രണ്ടാമതാണ്. നാല്പതിനായിരത്തിലധികം വോട്ടുകള്‍ ശോഭ സുരേന്ദ്രന് നേടി. മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രണ്ടാമതാണ്. വിഎസാണ് ഒന്നാമത്.
അവസാനം വരെ ഉദ്വോഗം നിലനിര്‍ത്തിയ വോട്ടെണ്ണലിന് ശേഷം മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തോല്‍വി, 89 വോട്ടിനാണ് സുരേന്ദ്രന്റെ തോല്‍വി, സുരേന്ദ്രന്റെ അപരന് കെ സുന്ദര 467 വോട്ട് പിടിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖ് വിജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്താണ്.
പൂഞ്ഞാറില്‍ സ്വതന്ത്രന് പി.സി ജോര്‍ജ്ജ് വിജയിച്ചു.
വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രണ്ടാമതായി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ജയിച്ചു. യുഡിഎഫ് ഇവിടെ മൂന്നാമതായി.
ഉടുമ്പന്‍ചോലയില്‍ സിപിഎം നേതാവ് എംഎം മണി 2347 വോട്ടിന് വിജയിച്ചു
കുട്ടനാട്ടില്‍ എല്‍ഡിഎഫിലെ തോമസ് ചാണ്ടി വിജയിച്ചു, ശക്തമായ സാന്നിധ്യം അറിയിച്ച ബിഡിജെഎസ് മൂന്നാമതായി.
ചവറയില്‍ ഷിബു ബേബി ജോണ്‍ പരാജയപ്പെട്ടു.6186 വോട്ടുകള്‍ക്കാണ് ഷിബു ബേബി ജോണിന്റെ പരാജയം.
തിരുവനന്തപുരം സെന്‍ട്രലില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് തോല്‍വി. ഇവിടെ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ ജയിച്ചു. ഉദമയില്‍ കെ സുധാകരന് തോല്‍വി.
അഴിക്കോട് പ്രമുഖ എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാറിന് തോല്‍വി.യുഡിഎഫിലെ കെ.എം ഷാജി സീറ്റ് നിലനിര്‍ത്തി.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് തോല്‍വി. കെ ആന്‍സലന്‍ സിപിഎം ജയിച്ചു.
കാസര്‍ഗോഡ് യുഡിഎഫ് ജയിച്ചു. ഇവിടെ എന്‍ഡിഎയിലെ രവീശ തന്ത്രി രണ്ടാമതെത്തി. പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ്കുമാര് വിജയിച്ചു
തൃക്കാക്കരയില്‍ യുഡിഎഫിലെ പി.ടി തോമസ് വിജയിച്ചു. ആദിവാസി നേതാവ് സി.കെ ജാനു മത്സരിച്ച സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് വിജയം നിലനിര്‍ത്തി.
തിരുവമ്പാടിയില്‍ ജോര്‍ജ്ജ് എം തോമസ് എല്‍ഡിഎഫ് ജയിച്ചു.
കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ മുരളീധരന് രണ്ടാമതെത്തി. ഇവിടെ കടകംപിള്ളി സുരേന്ദ്രന് 7366 വോട്ടിന് ജയിച്ചു. സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട യുഡിഎഫ് മൂന്നാമതെത്തി.
Discussion about this post