തിരുവനന്തപുരം: ധര്‍മ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും എന്‍ഡിഎ നേതൃയോഗം തീരുമാനിച്ചു. ധര്‍മ്മടത്ത് സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പടെ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാപിച്ച സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സഹിതം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മണ്ഡലത്തില്‍ ഉടനീളം വ്യാപകമായ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.
ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കു്പ്പെട്ട പിണറായി വിജയന്റെ അംഗത്വം റദ്ദാക്കണമെന്നും, മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും എന്‍ഡിഎ ആവശ്യപ്പെടും.
Discussion about this post