റായ്പൂര്‍: രണ്ടുവര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ 70 ബിജെപി പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ്. എന്നിട്ടും മാവോയിസ്റ്റ് ബാധിത മേഖലയായ ബസ്തറില്‍ പ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംബികാപൂരില്‍ നടന്ന രണ്ടുദിവസത്തെ പാര്‍ട്ടി യോഗത്തിനിടെ, മാധ്യമങ്ങളോടാണ് രമണ്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.
വളരെ പ്രതികൂല കാലാവസ്ഥയിലാണ് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. ഇക്കാര്യത്തിലെ രാഷ്ട്രീയ കണ്ണിലൂടെ നോക്കിക്കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ബിജെപി സര്‍ക്കാരിന് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post