ഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗേന്ദ്രയാദവും തമ്മില്‍ ഭിന്നതയെന്ന് സൂചനകള്‍.അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് യോഗേന്ദ്ര യാദവിനെ എഎപി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് മാറ്റുമെന്നും സൂചനയുണ്ട്. അതേസമയം പാര്‍ട്ടി ചുമതലകളൊഴിയാമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം ദേശീയ നിര്‍വ്വാഹക സമിതി തള്ളി.
മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ യോഗേന്ദ്രയാദവും തമ്മില്‍ നേരത്തെ മുതല്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.ഓഖ്ലയുള്പ്പെടെ ചില മണ്ഡലങ്ങളില്‍ യോഗേന്ദ്ര യാദവിന്റെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കെജ്രിവാള് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. ഇതോടൊപ്പം പാര്‍ട്ടി അഭിപ്രായത്തിന് വിരുദ്ധമായി മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്ന യോഗേന്ദ്രയാദവിന്റെ അഭിപ്രായവും കെജ്രിവാളിന്റെ വിശ്വസ്തരെ അസ്വസ്ഥരാക്കിയിരുന്നു. ഈ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി യോഗം തള്ളിക്കളഞ്ഞു.പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതി എല്ലാ കാര്യങ്ങള്‍ക്കും കെജ്രിവാളിന് ചുമതല നല്കി.
Discussion about this post