കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ്. നവംബറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധീര്‍ ചൗധരി പ്രഖ്യാപിച്ചു.
സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് സഖ്യത്തില്‍ വിള്ളലുണ്ടാക്കിയത്. ഒരു നിയമസഭാ സീറ്റിലും രണ്ട് ലോക്സഭാ സീറ്റിലുമാണ് നവംബര്‍ 19ന് ഉപതെരഞ്ഞെടുപ്പ്. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മിലും ഭിന്നത ഉണ്ടാക്കിയിരുന്നു. കേന്ദ്രകമ്മറ്റിയില്‍ ഒരു വിഭാഗം സഖ്യത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ സഖ്യത്തെ ന്യായീകരിക്കുന്ന നിലപാടാണ് ബംഗാള്‍ ഘടകം പൊതുവെ സ്വീകരിച്ചത്. തനിച്ച് മത്സരിക്കാനാവാത്ത സാഹചര്യമാണ് സിപിഎമ്മിന് ബംഗാളില്‍ ഉള്ളത്.
Discussion about this post