കൊച്ചി: തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം മഹാരാഷ്ട്രയിലേക്ക്. വിജിലന്‍സ് സംഘം മഹാരാഷ്ട്രയിലെ സിന്ധുദുര്ഗയിലെത്തി ടോം ജോസിന് ഭൂമി കൈമാറിയ സന്തോഷ് നകുല്‍ ദുമാസ്കര്‍ എന്നയാളുടെ മൊഴിയെടുക്കും. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും.
2010 ലാണ് 48 ഏക്കര്‍ഭൂമി ടോം ജോസ് വാങ്ങിയത്. എന്നാല്‍ ടോം ജോസ് എന്നയാളെ അറിയില്ലെന്നാണ് ഭൂമി കൈമാറിയ സന്തോഷ് നകുല്‍ ദുമാസ്കറിന്റെ പ്രതികരണം. കൂലിപ്പണിക്കാരനാണ് ഇയാള്‍. അനില്‍ കുമാര്‍ എന്ന ഇടനിലക്കാരന് വഴിയാണ് ഭൂമി കൈമാറ്റം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസില്‍നിന്ന് വിശദീകരണം തേടിയിരുന്നു.
Discussion about this post