കൊച്ചി: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചത് മൂലം പുതിയ നോട്ടുകള്‍ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനുമെത്തിവരെ വട്ടംചുറ്റിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നു. തൊടുപുഴയില്‍ നടക്കുന്ന ഇടത് ആഭിമുഖ്യമുള്ള ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പലരും അവധി എടുക്കുന്നത്
പലയിടത്തും മൂന്ന് ദിവസമാണ് ബാങ്ക് ജീവനക്കാര്‍ അവധിയെടുത്തിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമ്മേളനം മാറ്റിവെയ്ക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സിഐടിയു നേതൃത്വം ഇതിന് അനുമതി നല്‍കിയില്ലെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്മേളനം മാത്രമല്ല ബാങ്ക് ജീവനക്കാര്‍ ഏറ്റവുമധികം പങ്കെടുക്കുന്ന പ്രകടനം പോലും വേണ്ടെന്നു വയ്ക്കാന്‍ സംഘടന തയ്യാറായിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നു.
ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജീവനക്കാരില്‍ പലരും ലീവെടുക്കുന്നതോടെ ജനം വീണ്ടും കഷ്ടത്തിലാകും. കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്താന്‍ ഇടത് ആഭിമുഖ്യമുള്ള സംഘടനകള്‍ ഇടപെടുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യനന്മയ്ക്കായി ഒത്തൊരുമിക്കേണ്ട ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നീക്കങ്ങളില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്തിരിയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Discussion about this post