ഡല്‍ഹി: തന്റെ ബ്ലോഗിലെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റ് പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ക്കണ്ഡേയ കട്ജു നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മഹാത്മ ഗാന്ധിക്കെതിരെയും സുഭാഷ് ചന്ദ്ര ബോസിനെതിരെയുമാണ് കട്ജു ബ്ലോഗില്‍ മോശം പരാമര്‍ശം നടത്തിതിനെതിരെയാണ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. പി.സി ഘോഷും യു. ലളിതും ബെഞ്ചില്‍ ഉള്‍പ്പെട്ട ബെഞ്ച് കട്ജുവിന്റെ ഹരജി നിലനില്‍ക്കിലെന്ന് ഉത്തരവിടുകയായിരുന്നു.
പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിന് എതിരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 29-നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബ്ലോഗിലൂടെ ഗാന്ധിജിയെ ബ്രിട്ടീഷ് എജെന്റന്നും സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന് എജന്റെന്നുമാണ് കട്ജു വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് മാര്‍ച്ച് 12ന് ലോക്സഭയും 13-ന് രാജ്യസഭയും പ്രമേയം പാസാക്കിയത്.
പാര്‍ലമെന്റിന് ഇത്തരത്തില്‍ പ്രമേയം പാസാക്കാന്‍ അധികാരമില്ലെന്നായിരുന്നു കട്ജുവിന്റെ വാദം. പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്നും കട്ജു വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.
Discussion about this post