തിരുവനന്തപുരം: കലാമൂല്യത്തിന് പണ്ടേ പേര് കേട്ട മലയാള സിനിമ ഇപ്പോള്‍ ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിക്കുകയാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് പുലിമുരുകന് മുന്നേറുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറി സിനിമ എന്ന റെക്കോര്‍ഡും പിന്തള്ളി പുലിമുരുകന് ഇപ്പോള്‍ മുന്നേറുകയാണ്. 150 കോടി ക്ലബ്ബില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. തീയേറ്ററുകളില്‍ ഇപ്പോഴും തരംഗം തന്നെയാണ് പുലിമുരുകന്
വലിയ ഓളം സൃഷ്ടിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന് റിലീസ് ചെയ്തത്. അതിന് ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 75 ദിവസം പിന്നിട്ടുകഴിഞ്ഞിട്ടും തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സിലാണ് സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. 75 ദിവസത്തെ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സിനിമ 150 കോടി ക്ലബ്ബിലും എത്തിക്കഴിഞ്ഞിരിക്കുകയാണ്. അടുത്ത കാലത്തൊന്നും തകര്ക്കപ്പെടാനിടയില്ലാത്ത റെക്കോര്‍ഡ്.
മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയതും പുലിമുരുകന് തന്നെ. ആദ്യ ദിവസം തന്നെ സ്വന്തമാക്കിയത് 4.05 കോടി രൂപയാണ്. കേരള സിനിമ ചരിത്രത്തില്‍ ഇത്രയധികം കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മറ്റൊരു സിനിമ പോലും ഉണ്ടാവില്ല. ആദ്യ അഞ്ച് ദിവസം കൊണ്ട് നേടിയത് 20 കോടി രൂപയാണ്.
വെറും 14 ദിവസം കൊണ്ടാണ് പുലിമുരുകന് പതിനായിരം ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങള്‍ എന്ന ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറിയതും പുലിമുരുകനിലൂടെ തന്നെ ആയിരുന്നു. ഒറ്റമാസം കൊണ്ടാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
പുലിമുരുകന്റെ റെക്കോര്‍ഡുകളില്‍ പലതും മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. തെന്നിന്ത്യയില്‍ തന്നെ പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ മുന്നിട്ട് നില്‍ക്കുകയാണ്. പുലിമുരുകന് മുന്നിലുള്ളത് രജനീകാന്തിന്റെ കബാലിയും വിജയുടെ തെരിയും മാത്രമാണ്.
ഏറ്റവും ഒടുവില്‍ പുലിമുരുകന് തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു. മാന്യം പുലി എന്ന പേരില്‍ റിലീസ് ചെയ്ത സിനിമ തെലുങ്കിലും നല്ല കളക്ഷന്‍ നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
Discussion about this post