ഡല്‍ഹി: പ്രസിദ്ധ മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമായ അജ്മീര്‍ ദര്‍ഗയിലേക്ക് പട്ട് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദര്‍ഗയില്‍ മാര്‍ച്ച് 30 മുതല്‍ നടക്കുന്ന ഉറൂസില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വി, ജിതേന്ദ്രസിംഗ് എന്നിവരുടെ കയ്യിലാണ് പ്രധാനമന്ത്രി പട്ട് കൊടുത്തയച്ചത്.
ഇന്ത്യയുടെ മഹത്തായ ആദ്ധ്യാത്മികപാരമ്പര്യത്തിന്റെ അടയാളങ്ങളിലൊന്നാണ് സൂഫി ആചാര്യനായിരുന്ന ഖ്വാജ മൊയ്നുദ്ദീന് ചിസ്തിയെന്നും മനുഷ്യകുലത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ വരും തലമുറകള്‍ക്കും പ്രയോജനപ്രദമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഉറൂസ് നടക്കുന്ന വേളയില്‍ ലോകമെമ്പാടുമുളള ഖ്വാജയെ പിന്തുടരുന്നവര്‍ക്ക് താന്‍ ആശംസകളറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post