കറ്റാനം: വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. കോളേജുമായി തനിക്ക് ബന്ധമില്ലെന്നും നിലവിലെ പ്രശ്നങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിക്കില്ലെന്നും വെളളാപ്പള്ളി വ്യക്തമാക്കി.
കറ്റാനത്ത് കോളേജ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശ്നങ്ങളുമായി രംഗത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടങ്ങിയപ്പോള്‍ കോളേജിനോട് എതിര്‍പ്പുളളവര്‍ അത് മുതലെടുത്തു. എസ്എഫ്ഐ നടത്തിയ അക്രമം അല്‍പ്പം ക്രൂരമായിപ്പോയെന്നും തത്കാലം വിഷയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി കോളേജ് തല്ലിപ്പൊളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അടക്കമുളളവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post