പപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന് രംഗത്ത്. കുരിശ് പൊളിച്ചത് വിമര്‍ശിച്ചു കൊണ്ടുള്ള ഇടത് മുന്നണി യോഗത്തിലെ തീരുമാനങ്ങള്‍ വീണ്ടും കുരിശ് നാട്ടാന്‍ ശക്തി പകര്‍ന്നുവെന്നാണ് കെ.കെ ശിവരാമന് ആരോപിക്കുന്നത്
”കുരിശ് വെക്കാന്‍ അവര്‍ക്ക് കരുത്തുണ്ടായി എന്നത് ഏറെ പ്രധാനമാണ്. ഇടത് മുന്നണി യോഗത്തിന് ശേഷം ആണ് ഇതുണ്ടായത്. യോഗ തീരുമാനം അവര്‍ക്ക് ശക്തിയായി എന്നാണ് കരുതുന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ചിലര്‍ കയ്യേറിയിരിക്കുന്നത് ”
കെ.കെ ശിവരാമന്. സിപിഐ ഇടുക്കി ജില്ല സെക്രട്ടറി
Discussion about this post