പപ്പാത്തിച്ചോലയും, നൂറ് കണക്കിന് ഏക്കറും സ്പിരിറ്റ് ഇന്‍ ജീസസിന് സ്വന്തമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമെന്ന് മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസ്. അറുപത് വര്‍ഷത്തെ പഴക്കമുള്ള കുരിശ് എന്ന സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികളുടെ അവകാശവാദം യാദൃശ്ചികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെവിഎസ് ഹരിദാസിന്റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രിയുടെ ‘കുരിശുപ്രേമം’ തന്നെയാണ് പുതിയ കുരിശ് പഴയ സ്ഥലത്ത് സ്ഥാപിക്കാനുള്ള അപാര ധൈര്യം ഈ മതാധിഷ്ടിത കയ്യേറ്റക്കാരന് സമ്മാനിച്ചത്…
സ്പിരിറ്റ് ഇന്‍ ജീസസ് ചെറിയ ആളല്ല. അയാളെ, അല്ലെങ്കില്‍ ആ സ്ഥാപനത്തെ, കെഎം മാണി കയ്യയച്ചു സഹായിച്ചതിന്റെ ചരിത്രം കേരളം സര്‍ക്കാരിന്റെ ഫയലുകളിലുണ്ട്. രാഷ്ട്രീയം മറന്ന് മുന്‍ സര്‍ക്കാരുകള്‍ ഒക്കെ പിന്താങ്ങിയതിന്റെ കഥയും ഫയലുകള്‍ നോക്കിയാല്‍ ബോധ്യമാവുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ പിഴുതെറിഞ്ഞ കുരിശിന് അറുപത് വര്‍ഷത്തെ പഴക്കമുണ്ടെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഈ അവകാശവാദം ഉന്നയിച്ചത്. ആ ‘അറുപതാണ്ടിന്റെ പ്രത്യേകത’ ശ്രദ്ധിക്കേണ്ടതാണ്. അതായത് കുരിശ് സ്ഥാപിച്ചത് 1957 -ലാണ് എന്നര്‍ഥം. 1977 വരെ കയ്യേറിയവര്‍ കയ്യേറ്റക്കാരല്ല കുടിയേറ്റക്കാരാണ് എന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നതോര്‍ക്കുക. അവര്‍ക്കെല്ലാം പട്ടയം കൊടുക്കണം എന്നതാണ് തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലും അതുതന്നെയാണ് ചര്‍ച്ചചെയ്തതും അടിവരയിട്ട് ഉറപ്പിച്ചതും. കാര്യങ്ങള്‍ എവിടേക്കാണ് പോകുന്നത് എന്നത് വ്യക്തമാവുന്നില്ലേ………..?. പാപ്പാത്തിച്ചോലയും നൂറ് കണക്കിന് ഏക്കറും സ്പിരിറ്റ് ഇന്‍ ജീസസിന് സ്വന്തമാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി എന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ?.
അവിടെയുണ്ടായിരുന്ന കുരിശ് പറിച്ചുകളഞ്ഞതിനുശേഷം മറ്റൊരു കുരിശ് പെട്ടെന്ന് സ്ഥാപിച്ചത് കാണാതെ പൊയ്ക്കൂടാ. ഒരു പക്ഷെ, അല്ലെങ്കില്‍ നൂറു ശതമാനവും, മുഖ്യമന്ത്രിയുടെ ‘കുരിശുപ്രേമം’ തന്നെയാണ് അതിനുള്ള അപാര ധൈര്യം ഈ മതാധിഷ്ടിത കയ്യേറ്റക്കാരന് സമ്മാനിച്ചത്. ഇന്ന് രാവിലെ ആ കുരിശ് അവിടെനിന്നും മാറ്റി എന്നത് ശരിയാണ്. പക്ഷെ, അതെവിടെ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ലത്രെ. അഞ്ചടി ഉയരമുള്ള കുരിശ് അങ്ങിനെ ഒരിടത്തും ഒളിപ്പിച്ചുവെക്കാനൊന്നും കഴിയില്ലല്ലോ………..
സ്പിരിറ്റ് ഇന്‍ ജീസസ് ചെറിയ ആളല്ല. അയാളെ, അല്ലെങ്കില്‍ ആ സ്ഥാപനത്തെ, കെഎം മാണി കയ്യയച്ചു സഹായിച്ചതിന്റെ ചരിത്രം കേരളം സര്‍ക്കാരിന്റെ ഫയലുകളിലുണ്ട്. രാഷ്ട്രീയം മറന്ന് മുന്‍ സര്‍ക്കാരുകള്‍ ഒക്കെ പിന്താങ്ങിയതിന്റെ കഥയും ഫയലുകള്‍ നോക്കിയാല്‍ ബോധ്യമാവും. വിദേശത്തുനിന്നും പണം കൊണ്ടുവന്ന് കത്തോലിക്കാ സഭയ് ക്ക് പോലും തലവേദന ( പ്രശ്നങ്ങള്‍) ഉണ്ടാക്കിയ വ്യക്തിയും സ്ഥാപനവുമാണത്. കത്തോലിക്കാ സഭ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും ഇപ്പോള്‍ സ്മരിക്കേണ്ടതുണ്ട്. എന്നിട്ടും കെസിബിസിയും കര്‍ദ്ദിനാളും അടക്കമുള്ളവര്‍ ആ കുരിശിന്റെ കാര്യത്തില്‍ സ്വീകരിച്ച പരസ്യ നിലപാട് ………. വലിയ നാണക്കേടിന്റെ മറ്റൊരു അധ്യായം എന്നല്ലാതെ എന്ത് പറയാന്‍.
ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നു, ഇടുക്കിയില്‍ എല്ലാ പ്രധാന രാഷ്ട്രീയക്കാരുടെയും ‘അഭയകേന്ദ്ര’മാണ് കറിയാച്ചനും സ്പിരിറ്റ് ഇന്‍ ജീസസും എന്ന്. ഒരു ബിജെപി നേതാവ് ഇന്നലെ അത് ഉന്നയിച്ചിരുന്നു. ( അതിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്). പല രാഷ്ട്രീയക്കാരും അവരുടെ പങ്കാളിത്തത്തില്‍ പലതും ചെയ്യുന്നു; പലതരം കൂട്ടുകച്ചവടങ്ങള്‍………..ഇക്കാര്യം ഇത്രയൊക്കെ വിവാദമായിട്ടും എന്താണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരളം കോണ്‍ഗ്രസ് മിണ്ടാത്തത്?. ഇടുക്കിയില്‍ പ്രത്യേക രാഷ്ട്രീയ താല്പര്യമുള്ളവരല്ലേ അവരെല്ലാം. ഇടതുമുന്നണിയിലെ ഘടക കക്ഷിയല്ലേ അവര്‍. എന്താണ് ഇടുക്കിയിലെ പ്രമുഖ കോണ്‍ഗ്രസുകാര്‍ മിണ്ടാത്തത്?. കെഎം മാണി, പിജെ ജോസഫ് എന്നിവരുടെ നാവില്‍ നിന്ന് എന്താണ് ഒന്നും കേള്‍ക്കാത്തത്?. എന്താണ് യുഡിഎഫ് യോഗം ചേര്‍ന്ന് കുരിശുമാറ്റിയതില് ആശങ്കയും വിഷമവുമൊക്കെ പ്രകടിപ്പിച്ചത്?. കണ്ണന് ദേവനാണ് അവിടത്തെ ഏറ്റവും വലിയ പ്രശ്നക്കാരന്‍ എന്നൊക്കെ ചിന്തിച്ചവര്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. ഇന്നിപ്പോള്‍ യാഥാര്‍ഥ പ്രശ്നക്കാരന്‍ ഇതുപോലുള്ള കയ്യേറ്റക്കാരാണ്, കറിയാച്ചന്മാരാണ്. പിന്നെ അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന രാഷ്ട്രീയക്കാര്‍. മൂന്നാര്‍ എങ്ങിനെ രക്ഷപ്പെടാനാണ്?.
ഇവിടെയാണ് മുഖ്യമന്ത്രി പിണറായിയുടെ നിലപാട് കൂടുതല്‍ വ്യക്തമാവേണ്ടത്. അദ്ദേഹം കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാതെ പെരുമാറുന്നു എന്നാണോ കരുതേണ്ടത്, അതോ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നീങ്ങുന്നത് എന്നാണോ?. ഇടുക്കിയിലെ അദ്ദേഹത്തിന്റെ സഖാക്കളുടെ താല്പര്യങ്ങള് അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണ് ഇന്നിപ്പോള്‍ പല പാര്‍ട്ടിക്കാരും സിപിഎമ്മിന്റെ സഹയാത്രികരും അടക്കം പറയുന്നത്. സിപിഐയും മറ്റും അത് പരസ്യമായി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് മുഖ്യമന്ത്രി ഇടക്കെങ്കിലും ഒന്ന്നോക്കുന്നത് നല്ലതാണ് . സ്പിരിറ്റ് ഇന്‍ ജീസസില്‍ ചെന്നകപ്പെട്ട പാര്‍ട്ടിയായി സിപിഎം മാറണോ എന്നതാണ് ചോദ്യം. ആ നിലവാരത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് പറയിക്കണോ എന്നതാണ്……..
Discussion about this post