ഡല്‍ഹി: ജനങ്ങളുമായി അടുപ്പമുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പ്രവര്‍ത്തകസമിതി എ.കെ ആന്റണി പറഞ്ഞു. തിരിച്ചടികള്‍ താത്കാലികം മാത്രമാണ്. പരാജയങ്ങളില്‍ നിന്നും വേഗം തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളത്. ജനങ്ങളുമായി അടുപ്പമുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുളള നീക്കങ്ങള്‍ നടന്നുവരികയാണ്. പ്രവര്‍ത്തകര്‍ സമവായത്തിലെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post